/sathyam/media/media_files/zXPbfYyAZtv0bJKTUyGC.jpg)
തമിഴ് സിനിമയില്‍ തമിഴ് കലാകാരന്മാരെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ (ഫെഫ്‍സി). ഇതരഭാഷാ താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കുന്നതിനെ സംഘടന എതിര്‍ക്കുന്നു എന്ന തരത്തിലാണ് ഇതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മലയാളത്തില്‍ നിന്ന് അടക്കമുള്ള ഇതരഭാഷാ താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്നാണ് ഫെഫ്സി പ്രസ്താവനയിലൂടെ അര്‍ഥമാക്കിയതെന്ന വിലയിരുത്തലില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
എന്നാല്‍ താരങ്ങളുടെ കാര്യമല്ല തങ്ങള്‍ ഉദ്ദേശിച്ചതെന്നും അഭിനേതാക്കളെ വിലക്കാന്‍ തങ്ങളുടെ സംഘടനയ്ക്ക് അധികാരമില്ലെന്നും ഫെഫ്‍സി ജനറല്‍ സെക്രട്ടറിപറഞ്ഞു.സംവിധായകന്‍ വിനയന്‍, നടന്‍ റിയാസ് ഖാന്‍ എന്നിവര്‍ മലയാള സിനിമയില്‍ നിന്ന് ഫെഫ്സിക്കെതിരെ രംഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. തെലുങ്ക് മേഖലയുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫെഫ്സി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കുകളൊന്നും തങ്ങള്‍ കല്‍പ്പിച്ചിട്ടില്ലെന്നും പ്രധാന ടെക്നീഷ്യന്മാര്‍ വരെ പുറത്ത് നിന്ന് വരാറുണ്ടെന്നും ഫെഫ്‍സി ജനറല്‍ സെക്രട്ടറി പറയുന്നു. "ഞങ്ങളുടെ ഡാന്‍സേഴ്സും ഫൈറ്റേഴ്സും 50 ശതമാനം പ്രാതിനിധ്യത്തോടെ തെലുങ്ക് സിനിമയില്‍ പ്രവര്‍ത്തിക്കാറുണ്ട്. അതുപോലെ അവര്‍ക്കും ഈ രീതിയില്‍ തമിഴ് സിനിമയില്‍ പ്രവര്‍ത്തിക്കാം. ഇത്തവണ ഞങ്ങള്‍ പറഞ്ഞിട്ടുള്ളത് ദിവസ വേതനക്കാരുടെ കാര്യം മാത്രമാണ്. മറ്റൊന്നുമല്ല", ഫെഫ്സി ജനറല്‍ സെക്രട്ടറി പറഞ്ഞവസാനിപ്പിക്കുന്നു. തമിഴ് സിനിമ, ടെലിവിഷന്‍ മേഖലകളിലായുള്ള 23 ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയാണ് ഫെഫ്സി. 25000 അ​ഗങ്ങളുണ്ട് സംഘടനയില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us