കലാഭവൻ മണി സ്മാരകത്തിനായി ബജറ്റിൽ 3 കോടി; പ്രഖ്യാപനം നടപ്പാക്കാത്തതിൽ പ്രതിഷേധവുമായി മണിയുടെ കുടുംബം

2017-ലെ ബജറ്റില്‍ മണിയുടെ സ്മാരകത്തിനായി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പിന്നീട് ഇത് വിപുലീകരിച്ച് മൂന്ന് കോടിയോടുപ്പിച്ച് മന്ത്രി സജി ചെറിയാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരിക്കെ ബജറ്റില്‍ വകയിരുത്തി.

author-image
shafeek cm
New Update
kalabhavan mani brother.jpg

തൃശൂര്‍: നടനും ഗായകനുമായ അന്തരിച്ച കലാഭവന്‍ മണിയുടെ സ്മാരകത്തിനായി മൂന്ന് ബജറ്റുകളിലായി 3 കോടി രൂപ വകയിരുത്തിയിട്ടും സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങുന്നതില്‍ പ്രതിഷേധിച്ച് മണിയുടെ കുടുംബം. ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും ഇത്തരത്തിലൊരു അവഗണന പ്രതീക്ഷിച്ചില്ലെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞു.

Advertisment

നിരന്തരമായി പ്രതിഷേധിക്കുന്ന കുടുംബം എന്ന ചീത്തപേര് ഇനിയുണ്ടാക്കാന്‍ ആഗ്രഹമില്ല. സ്മാരകത്തിനായി പ്രതിഷേധ സമരം വീണ്ടും നടത്തും. ചലചിത്ര മേളകളിലും കലാഭവന്‍ മണിയെയും മണിയുടെ സിനിമകളെയും അവഗണിക്കുന്നുണ്ട്. അദ്ദേഹം മരിച്ചിട്ട് വരുന്ന മാര്‍ച്ച് മാസം എട്ട് വര്‍ഷമാവുകയാണ്. എന്നിട്ടും സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത് നടപ്പിലാക്കാത്തതില്‍ ആശങ്കയുണ്ടെന്നും രാമകൃഷ്ണന്‍ പ്രതികരിച്ചു.

2017-ലെ ബജറ്റില്‍ മണിയുടെ സ്മാരകത്തിനായി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പിന്നീട് ഇത് വിപുലീകരിച്ച് മൂന്ന് കോടിയോടുപ്പിച്ച് മന്ത്രി സജി ചെറിയാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരിക്കെ ബജറ്റില്‍ വകയിരുത്തി. അതിന് ശേഷം അദ്ദേഹം ചാലക്കുടി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കലാഭവന്‍ മണിയുടെ ഒരു പ്രതിമയുള്ള സ്മാരകം എന്നതില്‍ ഒതുക്കാതെ ഫോക്ക്ലോറുമായി ബന്ധപ്പെട്ട് പഠിക്കുന്നവര്‍ക്ക്, ഭാവി കലാകാരന്മാര്‍ക്ക് വേണ്ടി കൂടിയുള്ള സ്മാരകമാണ് വിഭാവനം ചെയ്തത്. അതില്‍ സന്തോഷവുമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച ഒന്നായിട്ടും അത് യാഥാര്‍ത്ഥ്യമാവാതിരിക്കുകയാണ്.

ഇതിനെതിരെ പ്രതിഷേധമൊക്കെ നടത്തിയിരുന്നു. അത് ശ്രദ്ധനേടിയതിനെ തുടര്‍ന്ന് ഫോക്ക്‌ലോര്‍ അക്കാദമി തന്നെ ഡിസംബറില്‍ തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ചു എന്നാല്‍ അക്കാദമിയുടെ ഇടപെടലുകളൊന്നും നല്ല രീതിയില്‍ പോകുന്നില്ല. കേരളത്തിന്റെ ഒരു പൊതു സ്വത്താണ് കലാഭവന്‍ മണി, ചേട്ടന്‍ പോയപ്പോഴുണ്ടായിരുന്ന എല്ലാവരുടെയും വികാരം നമ്മള്‍ കണ്ടാതാണ്. ആ വികാരം ഞങ്ങള്‍ വിശ്വസിക്കുന്ന ഈ പാര്‍ട്ടിയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ, രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു

kalabhavan mani
Advertisment