ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് കമൽഹാസൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടിരുന്നു.

New Update
kamal hassan coimbatore

ചെന്നൈ; തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ രാഷ്ട്രീയ വീണ്ടും പോരാട്ടത്തിന്. ലോകസ്ഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് താരം വ്യക്തമാക്കി. ഇന്ന് നടന്ന മക്കൾ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. കോയമ്പത്തൂരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് താരം പറഞ്ഞു.

Advertisment

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സജ്ജമായി കഴിഞ്ഞുവെന്നാണ് വിവരം

kamal hassan coimbatore
Advertisment