പറയുന്നത് ഒന്ന് ഷൂട്ട് ചെയ്യുന്നത് വേറൊന്ന്, ഓരോ കഥാപാത്രവും ഓരോ രീതിയില്‍ പോകുന്നു; അവസാനം ആ പ്രോജക്ടില്‍ നിന്ന് പിണങ്ങിപ്പോകേണ്ടി വന്നു

author-image
Neenu
New Update
priya-mani.gif

ഒരു തെലുങ്ക് പ്രോജക്ടില്‍ നിന്ന് പിണങ്ങിപ്പോയെന്ന് പ്രിയ മണി. ഞാനും വിമലയും ചെയ്ത ഒരു സിനിമയായിരുന്നു. എന്റെ മാനേജരാണ് ഈ സിനിമ ചെയ്യണമെന്ന് എന്നോട് പറഞ്ഞത്. തുടക്കം തൊട്ട് എന്തൊക്കെയോ ഷൂട്ട് ചെയ്യുന്നുണ്ട്.

Advertisment

എനിക്കാണെങ്കില്‍ ഒന്നും മനസ്സിലാകുന്നില്ല. എന്നിട്ട് ഞാന്‍ എന്റെ മാനേജരെ വിളിച്ച് പറഞ്ഞു. ഇതെന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു. പറയുന്നത് ഒന്ന് ഷൂട്ട് ചെയ്യുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഒരു ഡയറക്ഷനില്ല. ഓരോ കഥാപാത്രവും ഓരോ രീതിയില്‍ പോകുന്നു. എന്റെ കൂടെ അഭിനയിച്ചവര്‍ക്കും ഇതേ ഫീലിംഗ് തന്നെയായിരുന്നു. അവസാനം ആ പ്രോജക്റ്റില്‍ നിന്നും പിണങ്ങിപ്പോകേണ്ടി വന്നുവെന്നും’ പ്രിയ പറഞ്ഞു.

Advertisment