‘സത്യം വൈകാതെ പുറത്തുവരും’; മരണനാടകത്തിനു പിന്നാലെ കുറിപ്പുമായി പൂനം പാണ്ഡെ, രൂക്ഷ വിമര്‍ശനം

മൂവി ഡസ്ക് & Neenu
New Update
poonamUntitled

മോഡലും നടിയുമായ പൂനം പാണ്ഡെയുടെ മരണ നാടകം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സെര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു താരം മരിച്ചെന്ന വാര്‍ത്ത പ്രചരിപ്പിച്ചത്. പിന്നാലെ നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം രൂക്ഷമാവുകയാണ്. വലിയ വിഭാഗം ഫോളോവേഴ്‌സിനെ നടിക്ക് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ മറ്റൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് പൂനം.

Advertisment

സത്യം വൈകാതെ പുറത്തുവരും എന്നാണ് പൂനം പാണ്ഡെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എന്നാല്‍ പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇനി നിങ്ങളുടെ വ്യാജ സത്യം ഞങ്ങള്‍ക്ക് അറിയേണ്ടതില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. വീണ്ടും നാടകം കളിക്കേണ്ടതില്ല എന്നും കമന്റ് ചെയ്യുന്നവരുണ്ട്.

അതിനിടെ സെര്‍വിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും പൂനം നീക്കം ചെയ്തു. ഇതിനേയും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്. സെര്‍വിക്കല്‍ കാന്‍സറിന്റെ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ചെയ്തിട്ട് ഇവ നീക്കം ചെയ്തത് എന്തുകൊണ്ടാണ് എന്നാണ് അവരുടെ ചോദ്യം.

ഫെബ്രുവരി 2നാണ് പൂനം പാണ്ഡെ അന്തരിച്ചെന്ന് വാര്‍ത്തകള്‍ വന്നത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മരണവാര്‍ത്ത എത്തിയത്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് നടി അന്തരിച്ചു എന്നായിരുന്നു കുറിപ്പ്. പിന്നാലെ താന്‍ ജീവനോടെയുണ്ടെന്ന് വ്യക്തമാക്കി നടി രംഗത്തെത്തുകയായിരുന്നു.

Advertisment