/sathyam/media/media_files/6Il8f5YKwdHlK6NgJfrR.jpg)
ഹൈദരാബാദ്: പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങിനിടെ സംവിധായകനൊപ്പം മാലയണിഞ്ഞ് നില്‍ക്കുന്ന ചിത്രം മുറിച്ചുമാറ്റി വിവാഹചിത്രമെന്ന രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് നടി സായ് പല്ലവി. ഇത്തരം പ്രവൃത്തികള്‍ നീചവും നിരാശാജനകവുമാണെന്ന് നടി തുറന്നടിച്ചു.
''സത്യസന്ധമായി പറയുകയാണെങ്കില്‍ ഇത്തരം കിംവദന്തികളെ ഞാന്‍ കണക്കിലെടുക്കാറില്ല. എന്നാല്‍ അതില്‍ കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന സുഹൃത്തുക്കളെ ഉള്‍പ്പെടുത്തുമ്പോള്‍ എനിക്ക് സംസാരിക്കേണ്ടി വരും. എന്‍റെ സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രം മനഃപൂർവം മുറിച്ചുമാറ്റി വെറുപ്പുളവാക്കുന്ന ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിച്ചു.
ജോലി സംബന്ധമായ കാര്യങ്ങളെക്കുറിച്ച് സന്തോഷകരമായ അറിയിപ്പുകള്‍ പങ്കുവയ്ക്കാനുള്ളപ്പോള്‍ ഈ തൊഴിലില്ലായ്മ പ്രവൃത്തികള്‍ക്കെല്ലാം വിശദീകരണം നല്‍കേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്നത് തീര്‍ത്തും നീചമാണ്'' സായ് എക്സില്‍ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us