അപ്പാനി ശരത് നായകനായെത്തുന്ന 'പോയിന്റ് റേഞ്ച്'; റിലീസ് പ്രഖ്യാപിച്ചു

ഡിഎം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആഗസ്ത് 18 മുതൽ തിയേറ്ററുകളിലെത്തും.

Neenu & മൂവി ഡസ്ക്
New Update
appani-sixteen_nine.jpg

അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാട് സംവിധാനം നിർവ്വഹിച്ച ആക്ഷൻ ക്യാമ്പസ് ചിത്രം 'പോയിന്റ് റേഞ്ച്' റിലീസിനൊരുങ്ങുന്നു. ഡിഎം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആഗസ്ത് 18 മുതൽ തിയേറ്ററുകളിലെത്തും. ഡി എം പ്രൊഡക്ഷൻ ഹൗസും, ഗുഡ് ഫെല്ലാസ് ഇൻ ഫിലിസും ചേർന്നാണ് പ്രദർശനത്തിനെത്തിക്കുന്നത്.

Advertisment

ചിത്രത്തിൽ 'ആദി' എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത് അവതരിപ്പിക്കുന്നത്. റിയാസ്ഖാൻ, ഹരീഷ് പേരടി, ചാർമിള, മുഹമ്മദ് ഷാരിക്, സനൽ അമാൻ, ഷഫീക് റഹിമാൻ, ജോയി ജോൺ ആന്റണി,ആരോൾ ഡി ഷങ്കർ, രാജേഷ് ശർമ,അരിസ്റ്റോ സുരേഷ്, ബിജു കരിയിൽ (ഗാവൻ റോയ്), പ്രേംകുമാർ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെൻ, ഫെസ്സി പ്രജീഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ചിത്രീകിച്ച ചിത്രം ക്യാമ്പസ് രാഷ്രീയം, പക, പ്രണയം എന്നീ വികാരങ്ങളിലൂടെയാണ് കടന്നുപോവുന്നത്. മിഥുൻ സുബ്രന്റെതാണ് കഥക്ക് ബോണി അസ്സനാറാണ് തിരക്കഥ തയ്യാറാക്കിയത്. 

ടോൺസ് അലക്സ് ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം സുധീർ ത്രീഡി ക്രാഫ്റ്റാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഫ്രാൻസിസ് ജിജോയും, അജയ് ഗോപാലും, അജു സാജനും ചേർന്ന് വരികൾ ഒരുക്കിയ ?ഗാനങ്ങൾക്ക് പ്രദീപ് ബാബു, ബിമൽ പങ്കജ്, സായി ബാലൻ എന്നിവർ ചേർന്നാണ് സം?ഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിലെ 'കുളിരേ കനവേ', 'തച്ചക് മച്ചക്' എന്നീ ഗാനങ്ങളും 'തച്ചക്ക് മച്ചക്ക് 'എന്ന ?ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും നേരത്തെ പുറത്തുവിട്ടിരുന്നു.

cinema
Advertisment