സ്തനാര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് ചലച്ചിത്രതാരം സിന്ധു അന്തരിച്ചു

സ്തനാര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് ചലച്ചിത്രതാരം സിന്ധു അന്തരിച്ചു

New Update
sindhu

ചെന്നൈ: സ്തനാര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് ചലച്ചിത്രതാരം സിന്ധു (44) അന്തരിച്ചു. വസന്തബാലന്‍ 2010ല്‍ സംവിധാനം ചെയ്ത അങ്ങാടിതെരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായിരുന്നു. 

Advertisment

ബാലതാരമായാണ് സിനിമാരംഗത്തെത്തിയത്.  2020ലാണ് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. രോഗം മൂര്‍ച്ഛിച്ചതോടെ സ്തനങ്ങള്‍ നീക്കം ചെയ്തിരുന്നു. സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് രോഗബാധയ്ക്കിടെയും അഭിനയിക്കാന്‍ പോയത് അണുബാധയ്ക്ക് ഇടയാക്കി.

കീമോതെറാപ്പി ചെയ്തതോടെ സിന്ധുവിന്റെ ഇടതുകൈയുടെ ചലനശേഷി നഷ്ടമായി. സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലായ താരത്തിന് സഹായം തേടി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.  14ാം വയസില്‍ വിവാഹിതയായ സിന്ധുവിന്റെ ദാമ്പത്യജീവിതം ഏറെ ദുഷ്‌കരമായിരുന്നു.  നാടോടികള്‍, നാന്‍ മഹാന്‍ അല്ലൈ, തേനവെട്ട്, കറുപ്പുസാമി കുടകൈതരര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisment