/sathyam/media/media_files/N68IU2SvLyV1JmzIfMDu.jpg)
മിത്ത് വിവാദം കൊഴുക്കുന്നതിനിടെ തന്റെ വിശ്വാസത്തില്‍ അടിയുറച്ച നില്‍ക്കുന്നതായി പ്രതികരിച്ച് സുരേഷ് ഗോപി. വീട്ടിലുള്ള ഗണേശ വിഗ്രഹങ്ങളുടെയും മ്യൂറല്‍ പെയിന്റിംഗിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് സുരേഷ് ഗോപി പ്രതികരിച്ചിരിക്കുന്നത്.
”താങ്കളുടെ മിത്ത് എന്റെ സത്യം. ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സര്‍വ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം. ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം കോടികണക്കിന് മനുഷ്യരുടെ സത്യം” എന്നാണ് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, എറണാകുളം കുന്നത്തുനാട്ടിലെ പരിപാടിക്കിടെയായിരുന്നു എ.എന്‍ ഷംസീറിന്റെ മിത്ത് പ്രയോഗം. ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത് ഗണപതിക്കാണ് എന്നാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതെന്നും ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രതിഷ്ഠിക്കുന്നു എന്നുമായിരുന്നു ഷംസീറിന്റെ പരാമര്‍ശം.
ഇത് ഹിന്ദു സംഘടനകള്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനിടെ സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളം നവീകരിക്കാന്‍ 64 ലക്ഷം രൂപ ഷംസീര്‍ അനുവദിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തുക അനുവദിച്ച വിവരം ഫെയ്‌സ്ബുക്കിലൂടെ ഷംസിര്‍ തന്നെയാണ് അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us