/sathyam/media/media_files/SFYrxURPmPtFUlsp9990.jpg)
ആന്ധ്രപ്രദേശ്; തന്റെ പിറന്നാള്‍ ആഘോഷിനായുള്ള ഒരുക്കങ്ങള്‍ക്കിടെ ഷോക്കേറ്റ് മരിച്ച ആരാധകന്റെ കുടുംബത്തിന് സ്വാന്തനമായി നടന്‍ സൂര്യ. വീഡിയോ കോളിലൂടെയാണ് ആരാധകന്റെ കുടുംബവുമായി സൂര്യ സംസാരിച്ചത്. നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ഉറപ്പായും കുടുംബത്തിലുള്ളവരെ നേരില്‍ വന്നു കാണുമെന്നും സൂര്യ അവര്‍ക്ക് ഉറപ്പു നല്‍കി.
അവരുടെ സങ്കടം തന്റേത് കൂടിയാണെന്നും കുടുംബത്തിലെ ഒരംഗമായി തന്നെയും കാണണമെന്ന് അമ്മമാരോട് അദ്ദേഹം പറഞ്ഞു. ആരാധകന്റെ സഹോദരിയോട് തന്നെ ഒരു സഹോദരനായി തന്നെ കാണാമെന്നും എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകുമെന്നും സൂര്യ പറയുന്നുണ്ട്. വീഡിയോ കോള്‍ ചെയ്തതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആന്ധ്രാപ്രദേശില്‍ ആയിരുന്നു സൂര്യയുടെ ഫ്‌ലെക്‌സ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ആരാധകര്‍ക്ക് വൈദ്യുതാഘാതമേറ്റത്. എന്‍.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. ഇരുവരും നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ്. ഫ്‌ലെക്‌സ് സ്ഥാപിക്കുന്നതിനിടെ അതിലെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയില്‍ത്തട്ടിയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.