സിനിമാക്കാരും ബാർ ഉടമകളും കടമെടുത്ത് മുങ്ങി; കിട്ടാക്കടം 5700 കോടി കെ.എഫ്.സിയുടെ കിട്ടാക്കടം പെരുകുന്നു;

New Update

സംസ്ഥാന സർക്കാർ ഉമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ  ( കെ.എഫ്.സി ) നിന്ന് വായ്പയെടുത്ത് മുങ്ങിയവരിൽ സിനിമാക്കാരും വൻകിട ബാർ ഉടമകളുമുണ്ടെന്ന് സി.എം.ഡി ടോമിൻ തച്ചങ്കരി. 6000 ത്തോളം കോടി രൂപയുടെ കിട്ടാകടമുണ്ടെന്നാണ് അർദ്ധവാർഷിക റിപ്പോർട്ടിൽ പറയുന്നത്. publive-image

Advertisment

കോർപ്പറേഷന്റെ അർദ്ധവാർഷിക കണക്കടുത്തപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി സി.എം.ഡി  ടോമിൻ.ജെ തച്ചങ്കരി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. കിട്ടാകടമായ 5700 കോടിയിൽ 718 കോടി മുതലും ബാക്കി 4918 കോടി രൂപ പലിശയുമാണ്.

സംസ്ഥാനത്തെ വ്യവസായികൾ, സിനിമാ നിർമ്മാതാക്കൾ, ബാറുടമകൾ തുടങ്ങി നിരവധി മേഖലയിലുള്ള വ്യക്തികളാണ് കെ.എഫ്.സിയിൽ നിന്ന് എടുത്തിരിക്കുന്ന പണം തിരിച്ചട യ്ക്കാനായുള്ളത്. കെ.എഫ്.സിയുടെ 6630 വായ്പാ അക്കൌണ്ടുകളിലായി 4410 എണ്ണം കൃത്യമായി പണം തിരിച്ചടയ്ക്കുന്നുണ്ട്. ഇതിന്റെ ആക തുക 3858 കോടി രൂപയാണ്. അഞ്ച് കോടിയിലധികം രൂപ വായ്പയെടുത്ത് അടക്കാനുള്ളത് 200ന് മുകളിലാണ്. എന്നാൽ അതിന് താഴെ എടുത്തിരിക്കുന്നത് രണ്ടായിരത്തിലേറെ വ്യക്തികളും.

ടോമിൻ.ജെ. തച്ചങ്കരി സർക്കാരി കൈമാറിയ റിപ്പോർട്ടിൽ പ്രധാനമായും അഞ്ച് കാര്യങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്. ബാഹ്യ ഇടപെടലിനെത്തുടർന്ന് ഒരുകൂട്ടം മുൻ ഉദ്യോഗസ്ഥർ നടത്തിയ ക്രമരഹിത വായ്പാ വിതരണം, വായ്പ നൽകിയശേഷം കൃത്യമായി നിരീക്ഷിച്ചില്ല, മറ്റു ബാങ്കുകളിൽനിന്നുള്ള കിട്ടാക്കടങ്ങൾ വേണ്ടത്ര പരിശോധനയില്ലാതെ ഏറ്റെടുത്തു, സർക്കാർ സ്ഥാപനമായതിനാൽ പണം തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന ചിലരുടെ തോന്നൽ, ഒറ്റത്തവണ തീർപ്പാക്കൽ, വായ്പ ക്രമപ്പെടുത്തൽ എന്നിവ വായ്പ തിരിച്ചടയ്ക്കാനുള്ള എളുപ്പവഴിയാണെന്നു കണ്ടെത്തി ഈ സൗകര്യം ദുരുപയോഗം ചെയ്യൽ തുടങ്ങിയവയാണ് റിപ്പോർട്ടി പരാമർശം.

1500 കോടി രൂപ പ്രതിവർഷം കെ.എഫ്.സിയുടെ വരുമാനമെങ്കിലും കിട്ടാകടമായി കിടക്കുന്നത് ഈ തുകയുടെ നാലിരട്ടിയാണ്. വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാതവർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി. വ്യക്തകളുടെ കടബാധ്യത സിബിൽ സ്കോറിൽ പ്രത്യക്ഷമാകും. ഇതോടെ കെ.എഫ്.സിയിൽ നിന്ന് വായ്പ എടുത്തവർക്ക് പണം തിരിച്ചടയ്ക്കാതെ മറ്റ് ബാങ്കുകളിൽ നിന്ന് ലോണെടുക്കാൻ സാധിക്കില്ല. കിടിശ്ശിക വരുത്തിയവരെ റിസർവ്വ് ബാങ്കിന്റെ വിൽഫുൽ ഡോഫോൾട്ടർ ( മനപ്പൂർവം തിരിച്ചടയ്ക്കാത്തവർ ) പട്ടികയിൽ ഉൾപ്പെടുത്തി ഇവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനുമാണ് കെ.എഫ്.സിയുടെ തീരുമാനം.

Advertisment