/sathyam/media/post_attachments/kjwnUB2vg8GgY2TzZiS4.jpg)
വിഴിഞ്ഞം തുറമുഖ വിരുദ്ധസമരത്തിൽ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത. പള്ളികളിൽ വീണ്ടും സർക്കുലർ. പാളയം പള്ളിയിൽ സർക്കുലർ വായിച്ചു. മൂലമ്പള്ളിയിൽ നിന്നാരംഭിക്കുന്ന സമരജാഥയ്ക്ക് ഐക്യദാർഢ്യം തേടിയാണ് സർക്കുലർ. ബഹുജന സമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളേയും പങ്കാളികളാക്കണം. ഇതിനായി ഇടവകകളും ഫെറോന സമരസമിതികളും മുൻകൈ എടുക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്.
ഈമാസം 14 ന് ആരംഭിക്കുന്ന ജാഥ 18 ന് വിഴിഞ്ഞത്ത് എത്തിച്ചേരും. സമരം ന്യായമാണെന്ന് അധികാരികൾ പോലും അംഗീകരിക്കുന്നു. തുടർച്ചയായ മൂന്നാം ആഴ്ചയാണ് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടേതാണ് ആഹ്വാനം. വിഴിഞ്ഞം തുറമുഖം നിര്‍മാണം നിര്‍ത്തിവയ്ക്കണം, ഫോര്‍ട്ടുകൊച്ചിവരെ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലത്തീന്‍ സഭ 17 ക. മീ ദൂരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ആലപ്പുഴ- കൊച്ചി രൂപതയിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ചെല്ലാനം – തോപ്പുംപടി മേഖലയില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ മനുഷ്യചങ്ങലയില്‍ അണിചേര്‍ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us