ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പ്ലസ് ടൂ പരീക്ഷയിൽ മാറ്റം; പുതുക്കിയ ടൈംടേബിൾ അറിയാം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, March 9, 2021

ഡൽഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്‌സി (12-ാം ക്ലാസ്) പരീക്ഷാ തീയതികളിൽ മാറ്റം. ‌മേയ് 13നും 15നും നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകളും മേയ് 13, 15, ജൂൺ 12 തീയതികളിലെ 12–ാം ക്ലാസ് പരീക്ഷയുമാണ് മാറ്റിയത്. സിഐഎസ്‍സിഇ (കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) പുതുക്കിയ തിയതികൾ പുറത്തുവിട്ടു.

പുതിയ ടൈംടേബിൾ പ്രകാരം മേയ് 13നു നിശ്ചയിച്ചിരുന്ന ഇക്കണോമിക്സ് പരീക്ഷ മെയ് നാലിലേക്കു മാറ്റി. 15നു നിശ്ചയിച്ചിരുന്ന ആർട് പേപ്പർ–2 പരീക്ഷ 22നു നടക്കും. ആർട് പേപ്പർ–3 പരീക്ഷ 29നും ആർട് പേപ്പർ–4 പരീക്ഷ ജൂൺ അഞ്ചിനും നടക്കും.

മേയ് 13, 15, ജൂൺ 12 തീയതികളിൽ നടത്താനിരുന്ന 12–ാം ക്ലാസ് പരീക്ഷകളും മാറ്റി. 13നു നിശ്ചയിച്ചിരുന്ന ഇംഗ്ലിഷ്–2 പരീക്ഷ മേയ് നാലിനു നടക്കും. 15നു നിശ്ചയിച്ചിരുന്ന ഹോം സയൻസ്–1 പരീക്ഷ 22ലേക്കും ജൂൺ 12നു നിശ്ചയിച്ചിരുന്ന ആർട് പേപ്പർ–1 പരീക്ഷ മേയ് 12ലേക്കും മാറ്റി.

×