പൗരത്വ ഭേദഗതി ബില്ലിനെതിരാ പ്രതിഷേധം രാജ്യമെമ്പാടും കത്തിപ്പടരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് നേതൃത്വം വഹിക്കുന്ന ബി.ജെ.പി വെട്ടിലായിരിക്കുകയാണ്. ബില്‍ നടപ്പാക്കിയതു വഴി ജനരോഷം രൂക്ഷമായത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
/sathyam/media/post_attachments/bllHonx9irq1Um5X6GLW.jpg)
നേരത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമായിരുന്ന പ്രക്ഷോഭം രാജ്യത്താകമാനം വ്യാപിച്ചിരിക്കുകയാണ്. ആസാം, മേഘാലയ, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലായിരുന്നു പ്രക്ഷോഭത്തിന് തുടക്കം ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പോലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടിയതോടെ ജനുവരി അഞ്ച് വരെ കാമ്പസ് അടച്ചു.
അപ്രതീക്ഷിതമായിരുന്നു ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയിലെ പ്രതിഷേധം. പൗരത്വ ദേഭഗതി ബില്‍ രാജ്യത്തിന്റെ മതേതരത്വത്തെ ബലികഴിക്കുന്നതാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിയത്. കാമ്പസിന് അകത്തും പുറത്തുമായി വിദ്യാര്‍ഥികളും പോലീസും ഏറ്റുമുട്ടി. ടിയര്‍ഗ്യാസ് അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ പോലീസ് ഉപയോഗിച്ചതോടെ 50ലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
/sathyam/media/post_attachments/pahJvkOzPlWMZLbqYMHe.jpg)
പ്രതിഷേധം കൊടുമ്പിരി കൊണ്ട ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പോലീസ് രണ്ടോ മൂന്നോ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോയിച്ചു. ലൈബ്രറി ഉദ്യോഗസ്ഥാനാണ് ഇക്കാര്യം പറഞ്ഞത്. ലൈബ്രറിയില്‍നിന്ന് തന്നെ തടങ്കലില്‍ വയ്ക്കാനായി നിര്‍ബന്ധിച്ചു കൊണ്ടുപൊയതായി ഒരു വിദ്യാര്‍ഥി പറഞ്ഞു. വിദ്യാര്‍ഥികളെ നിരനിരയായി നടത്തി കൈ മുകളിലേക്ക് ഉയര്‍ത്തി മാര്‍ച്ചു ചെയ്യുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കണ്ണീര്‍ വാതകം നിറഞ്ഞതിനാല്‍ ഫാന്‍ ഇടാന്‍ കുട്ടികള്‍ പറയുന്നതും വിഡിയോകളില്‍ കേള്‍ക്കാം.
/sathyam/media/post_attachments/szZLJrG1Rzz6l5Ps4PvW.jpg)
ജാമിയ മില്ലിയയിലെ പൊലീസ് അതിക്രമത്തിനെതിരെ കനത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തല്‍. തോക്കും മറ്റ് ആയുധങ്ങളുമായി വന്‍ സൈന്യം അനുവാദമില്ലാതെ ക്യാംപസില്‍ കയറിയത് വലിയ കോലാഹലങ്ങള്‍ക്ക് കാരണമായി. എന്നാല്‍ പുറത്ത് പ്രശ്‌നമുണ്ടാക്കിയ ആളുകള്‍ ക്യാംപസിനുള്ളിലേക്കു കയറിയപ്പോള്‍ അവരെ പിന്തുടര്‍ന്ന് കയറിയതാണെന്നാണു പൊലീസിന്റെ വാദം. പൊലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, പരുക്കുകളുമായി രണ്ടുപേരെ ഡല്‍ഹിയിലെ സഫര്‍ജങ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു.
/sathyam/media/post_attachments/rmA8SnmogUXPTccAonWD.jpg)
പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ പോലീസ് ട്രാവല്‍ ഏജന്‍സി അടിച്ചുതകര്‍ക്കുന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ ട്രാവല്‍ ഏജന്‍സി അടിച്ചുതകര്‍ത്ത പോലീസിനെതിരേ പരാതിയുമായി ഭിന്നശേഷിക്കാരനായ സ്ഥാപന ഉടമ പരാതി നല്‍കിയത് ഡല്‍ഹി പോലീസിന് കളങ്കമായി. ഡല്‍ഹിയിലെ സീലാംപൂരില്‍ ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെയായിരുന്നു പോലീസിന്റെ നടപടി. പോലീസ് കട തല്ലി തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് അനീസ് മാലിക്ക് എന്ന ട്രാവല്‍ ഏജന്‍സി ഉടമ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സ്ഥാപനത്തിന്റെ ചില്ല് വാതില്‍ അടഞ്ഞാണ് കിടന്നിരുന്നത്. ഇത് തല്ലി തകര്‍ത്ത് അകത്തു പ്രവേശിച്ച പോലീസ് കമ്പ്യൂട്ടറുകള്‍ അടിച്ചുതകര്‍ത്തെന്ന് പരാതിയില്‍ പറയുന്നു.
ഉച്ചയ്ക്ക് രണ്ടു മണി വരെ താന്‍ കടയില്‍ ഉണ്ടായിരുന്നു. സ്ഥലത്തെ സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് കടയടച്ച് വീട്ടില്‍ പോകാന്‍ പോലീസ് തന്നോട് ആവശ്യപ്പെട്ടു. താന്‍ ഭിന്നശേഷിക്കാരന്‍ ആയതിനാല്‍ വേഗത്തില്‍ കടയടച്ച് സ്ഥലത്തുനിന്നും മാറി. എന്നാല്‍ കടയുടെ ഷട്ടര്‍ താഴിട്ടു പൂട്ടിയിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസുകാര്‍ ഷട്ടര്‍ ഉയര്‍ത്തി കട അടിച്ചു തകര്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്- അനിസ് മാലിക്ക് പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരേ മദ്രാസ് സര്‍വകലാശാലയിലും വദ്യാര്‍ത്ഥി പ്രക്ഷോഭം രൂക്ഷമായില്‍. ഇവിടുത്തെ വിദ്യാര്‍ഥിക്കുകള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് കാമ്പസില്‍ എത്തിയ നടന്‍ കമല്‍ ഹാസനെ പൊലീസ് തടഞ്ഞിരുന്നു. അധികൃതര്‍ അനുമതി നിഷേധിച്ചതിനാല്‍ കമലിനു കാമ്പസിനകത്തു കയറാനായില്ല. വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്നു കഴിഞ്ഞദിവസം സര്‍വകലാശാല ക്യാംപസിനു 23 വരെ അവധി നല്‍കിയിരുന്നു. എന്നാല്‍, വിദ്യാര്‍ഥികള്‍ സമരം തുടരുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും അപകടാവസ്ഥയിലായതു കൊണ്ടാണു സമരത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയതെന്നു കമല്‍ ഹാസന്‍ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധം കണക്കിലെടുത്ത് ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നു രാവിലെ ആറുമുതല്‍ 21-ന് അര്‍ധരാത്രി വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിതെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ബംഗളൂരുവില്‍ പ്രതിഷേധ റാലികള്‍ക്ക് അനുമതി നല്‍കില്ലെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. റാലി നടത്താന്‍ രണ്ടു സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ഥികള്‍ അനുവാദം ചോദിച്ചെങ്കിലും നിഷേധിച്ചു. പല സംഘടനകളും അനുമതി തേടിയിട്ടുണ്ടെങ്കിലും ആര്‍ക്കും അനുമതി നല്‍കില്ല. മംഗളൂരുവില്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചതു കണക്കിലെടുത്താണ് നിരോധനാജ്ഞ.
നിയമം ലംഘിച്ച് പ്രതിഷേധം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. അതേസമയം, ഇരുന്നുകൊണ്ടുള്ള പ്രതിഷേധ പരിപാടികള്‍ പോലീസ് തടയില്ല. ബംഗളൂരുവില്‍ വ്യാഴാഴ്ച വിവിധ സംഘടനകള്‍ നടത്താനിരുന്ന പ്രതിഷേധ റാലിക്കും പോലീസ് അനുമതി നിഷേധിച്ചു.
ബില്ലിനെതിരായ പ്രതിഷേധം കേരളത്തിലും വ്യാപിച്ചിരിക്കുകയാണ് പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചത് തൃശൂര്‍ കേരളവര്‍മ്മ കോളജിലാണ്. തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദിച്ചതിനെ തുടര്‍ന്ന് തിരിച്ചടിക്കുകയായിരുന്നു എന്നാണ് എസ്.എഫ്.ഐ വാദം. സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു.
പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചുള്ള സെമിനാര്‍ കോളജ് കാമ്പസില്‍ നടത്തുന്നത് എസ്.എഫ്.ഐ തടഞ്ഞിരുന്നു. സെമിനാറിന് അനുമതി അരുതെന്ന് പൊലീസും നിലപാടെടുത്തു. ഇതേ ചൊല്ലി സംഘര്‍ഷം നിലനിന്നിരുന്നു. സംഭവത്തിനു പിന്നാലെ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചു സംസാരിക്കുന്നവരെ കാമ്പസിന്റെ പടിചവിട്ടിക്കില്ലെന്ന ഭീഷണി എസ്.എഫ്.ഐ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചും അക്രമത്തില്‍ കലാശിച്ചു. പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.
അതേസമയം, കണ്ണൂര്‍ മമ്പറത്ത് ഇന്ദിരാഗാന്ധി കോളജിലെ വിദ്യാര്‍ഥികള്‍ ബില്ലിനെതിരേ നടത്തിയ പ്രതിഷേധത്തിനു നേരെ എ.ബി.വി.പി ആക്രമണമുണ്ടായി. വിദ്യാര്‍ഥികള്‍ക്കു നേരെ സോഡാകുപ്പികള്‍ വലിച്ചെറിഞ്ഞു. സമീപത്തെ കടകളില്‍ സാധനങ്ങള്‍ ഉപയോഗിച്ചും ആക്രമണമുണ്ടായി.
ബില്ലില്‍ പ്രതിഷേധിച്ച് എറണാകുളത്തും വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെയും സംയുക്ത വിദ്യാര്‍ഥി കൂട്ടായ്മയായ സ്റ്റുഡന്റ് യൂണിറ്റിയുടെയും നേതൃത്വത്തിലാണ് എറണാകുളം നോര്‍ത്തിലെ റിസര്‍വ് ബാങ്ക് ഓഫിസിലേക്കു മാര്‍ച്ചുകള്‍ സംഘടിപ്പിച്ചത്. ഇരു മാര്‍ച്ചുകളിലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിചേര്‍ന്നു.
മഹാരാജാസ് കോളജില്‍നിന്നുള്ള എസ്.എഫ്.ഐ മാര്‍ച്ചായിരുന്നു ആദ്യം. പൗരത്വ ബില്ലിനെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും മുദ്രാവാക്യം മുഴക്കിയും 'ആസാദി' ഗാനം ആലപിച്ചുമായിരുന്നു പ്രകടനം. റിസര്‍വ് ബാങ്കിനു സമീപം പൊലീസ് തടഞ്ഞു. സ്റ്റുഡന്റ് യൂണിറ്റിയുടെ നേതൃത്വത്തിലുള്ള ഉച്ചയ്ക്കുശേഷം രാജേന്ദ്ര മൈതാനത്തിനു സമീപം ഗാന്ധി സ്‌ക്വയറില്‍നിന്നാണ് ആരംഭിച്ചത്. ജില്ലയിലെ 16 കോളജുകളില്‍നിന്നുള്ള വിവിധ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പടെ മാര്‍ച്ചില്‍ പങ്കെടുത്തു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സമാനമായ നിലപാടുമായി പഞ്ചാബ്, മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് എന്നിവരും രംഗത്ത് എത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us