പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെയും കലാപത്തിന്റെയും പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് പോലീസ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പുറമെ ന്യൂഡല്‍ഹിയിലും പ്രതിഷേധം ശക്തമായപ്പോള്‍ പഴികേട്ടത് വിദ്യാര്‍ത്ഥികളാണ്.
/sathyam/media/post_attachments/HRib27B6Qjyf9jrEjbVG.jpg)
സരായി ജുലൈന മഥുര റോഡില്‍ ബസുകളും കാറുകളും ഇരുചക്ര വാഹനങ്ങളു അഗ്‌നിക്ക് ഇരയാക്കിയിരുന്നു. ജാമിയ മിലിയ സര്‍വകലാശാലയുടെ പരിസരത്താണ് അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചത് പോലീസ് ആണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി.
എന്നാല്‍, അക്രമത്തിന് പിന്നില്‍ ഡല്‍ഹി പോലീസ് ആണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അഗ്‌നി ശമന സേനയുടെ വാഹനം ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തടഞ്ഞുവെന്നും തകര്‍ത്തുവെന്നും ഡല്‍ഹി ഫയര്‍ സര്‍വീസും അറിയിച്ചു. സംഭവത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാര്‍, ഫ്രണ്ട്‌സ് കോളനി എന്നിവിടങ്ങളില്‍ അക്രമം അരങ്ങേറി. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അക്രമ സംഭവങ്ങളില്‍പങ്കില്ലെന്നാണ് വിദ്യാര്‍ഥി നേതാക്കളും സംഘടനകളും പറയുന്നത്. സമാധാനപരമായാണ് തങ്ങള്‍ സമരം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സര്‍വകലാശാല ക്യാമ്പസിന് അകത്തു തന്നെയാണ് ഇവരുടെ പ്രതിഷേധം ശക്തമായി തുടരുന്നതും.
പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവച്ചു. ജനുവരി അഞ്ച് വരെ സര്‍വകലാശാല അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ജാമിയയില്‍ പ്രതിഷേധിക്കുന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായ ആസാമില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. ആസാം ജനതയുടെ എല്ലാ അവകാശങ്ങളും പാലിക്കപ്പെടുമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി നിരവധിപേര്‍ തെരുവിലറങ്ങി. പശ്ചിമ ബംഗാളി െപ്രതിഷേധങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നു ബി.ജെ.പി കുറ്റപ്പെടുത്തി.
ഇതിനിടെ, പ്രതിഷേധം കത്തുന്നതിനിടെ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ മധ്യപ്രദേശില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികള്‍ നടത്തി.
സമാധാനപരമായിരുന്നു റാലിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ഠണ്ടനെയും ബി.ജെ.പി. നേതാക്കള്‍ കണ്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us