നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണവുമായി സിറ്റിസണ്‍സ് ഫോറം കേരള

New Update

publive-image

Advertisment

പാലക്കാട്‌: കൊവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിനായി സിറ്റിസൺസ് ഫോറം (കേരള) സ്മാർട്ട് ഫോണുകൾ സൗജന്യമായി നൽകുന്നു.

സംസ്ഥാനം പ്രളയ ദുരിതത്തെ നേരിട്ടപ്പോഴും സിറ്റിസൺസ് ഫോറം (കേരള) ദുരിത ബാധിത മേഖലകളിൽ ജനസേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ലോക്ഡൗൺ കാലങ്ങളിൽ രണ്ടു വർഷമായി ഭവനങ്ങളിൽ ഭക്ഷ്യധാന്യകിറ്റുകളും ധനസഹായങ്ങളും ഫോറം പ്രവർത്തകർ നടത്തിയിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ ഫോൺ വിതരണ പദ്ധതി സിറ്റിസൺസ് ഫോറം ആവിഷ്കരിച്ചിരിക്കുന്നത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നാളെ രാവിലെ പത്ത് മണിക്ക് ഒറ്റപ്പാലം എം.എൽ.എ. അഡ്വ. കെ. പ്രേംകുമാർ നിർവ്വഹിക്കും.

സിറ്റിസൺസ് ഫോറം (കേരള) സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ.പി. ശ്രീനിവാസൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഒറ്റപ്പാലം നഗരസഭ കൗൺസിലർ കെ. രഞ്ജിത്, സിറ്റിസൺസ് ഫോറം (കേരള) സംസ്ഥാന സമിതി അംഗങ്ങളായ വി.പി. രാധാകൃഷ്ണൻ, എം. മുകുന്ദൻ, കൃഷ്ണദാസ് ചെർങ്ങോപാടത്ത്, പി. വി. ബഷീർ, ടി.എം. മുസ്തഫ ഹാജി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Advertisment