New Update
കോഴിക്കോട്; ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് കീഴടങ്ങുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡി വൈ എസ് പി ക്ക് മുന്നില്‍ കീഴടങ്ങിയത്.
Advertisment
അറസ്റ്റ് ചെയ്താല്‍ അന്ന് തന്നെ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കണം എന്നാണ് കോടതി ഉത്തരവ്. ഈ വര്‍ഷം ഏപ്രില്‍ 22ന് പുസ്തക പ്രകാശന ചടങ്ങിന് എത്തിയ പ്രതി, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.
പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയാന്‍ വേണ്ടിയുള്ള വകുപ്പുകള്‍ ചേര്‍ത്തതിനാല്‍ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വടകര ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.