രാഷ്ട്രീയ നേട്ടത്തിനായുള്ള വാദങ്ങള്‍ സുപ്രീംകോടതിയില്‍ വേണ്ട, ചാനലുകളില്‍ നടത്തിയാല്‍ മതിയെന്ന് ബിജെപി, കോണ്‍ഗ്രസ് അഭിഭാഷകരോട് ചീഫ് ജസ്റ്റീസ്

New Update

ന്യൂഡല്‍ഹി: സുപ്രീംകോടതിയെ രാഷ്ട്രീയ നേട്ടമുണ്ടാക്കുവാന്‍ ഉപയോഗിക്കരുതെന്ന് വിമര്‍ശിച്ച് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ദെ. അതിനായി നിങ്ങള്‍ ചാനലുകളില്‍ പോയാല്‍ മതിയെന്നും ചീഫ് ജസ്റ്റീസ് അഭിഭാഷകരായ ഗൗരവ് ഭാട്യയോടും കപില്‍ സിബലിനോടുമായി പറഞ്ഞു.

Advertisment

publive-image

പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ബി.ജെ.പിയുടെ ഹര്‍ജിയിലെ വാദങ്ങള്‍ക്കിടെയാണ് ചീഫ് ജസ്റ്റീസിന്റെ വിമര്‍ശനം. ബി.ജെ.പിയുടെയും പശ്ചിമ ബംഗാളിന്റെം അഭിഭാഷകര്‍ തമ്മില്‍ രാഷ്ട്രീയമായ ആരോപണങ്ങളിലേക്ക് കടന്നതോടെയാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പിക്ക് വേണ്ടി ഗൗരവ് ഭാട്യയാണ് കോടതിയില്‍ കേസില്‍ ഹാജരായത്. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനായി കപില്‍ സിബലും ഹാജരായി. ബി.ജെ.പി വക്താവ് ഗൗരവ് ബന്‍സാലാണ് ബി.ജെ.പിക്ക് വേണ്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍, ഇത്തരത്തില്‍ ഒരു ഹര്‍ജി നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പിക്ക് അവകാശമില്ലെന്നാണ് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചത്.

ഇതാണ് രാഷ്ട്രീയ തര്‍ക്കമായി മാറുകയായിരുന്നു. ഇതോടെയാണ് ചീഫ് ജസ്റ്റീസ് ഇടപെട്ടത്. രണ്ട് വിഭാഗവും കോടതിയെ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു എന്നത് മനസിലാകും, അതിനാല്‍ രണ്ട് വിഭാഗവും ടിവി ചാനലുകളില്‍ പോയി ഇത്തരം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതാണ് നല്ലത് ചീഫ് ജസ്റ്റിസ് പറഞ്ഞു.

chief justice bobde supreme court
Advertisment