Advertisment

വടകരയില്‍ ഇടതു മുന്നണി ജയിക്കുമെന്ന് സി.കെ.നാണു; സീറ്റ് നിഷേധിച്ചതില്‍ പരാതിയില്ല

New Update

വടകര: വടകരയില്‍ കെ.കെ.രമയുടെ സ്ഥാനാര്‍ത്ഥിത്വം ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ഇടതു മുന്നണി ജയിക്കുമെന്ന് സിറ്റിങ് എംഎല്‍എ സി.കെ.നാണു. തനിക്ക് സീറ്റ് നിഷേധിച്ചതില്‍ പരാതിയില്ലെന്നും രാഷ്ട്രിയത്തില്‍ അത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ലെന്നും നാണു പറഞ്ഞു. പാര്‍ട്ടി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ എല്ലാ ശ്രമവും നടത്തുമെന്നും സി.കെ.നാണു വടകരയില്‍ പറഞ്ഞു.

Advertisment

publive-image

നാലുതവണ എംഎല്‍എയായി, അതിനിടയില്‍ ഒരുടേമില്‍ ഒന്നരവര്‍ഷം മന്ത്രിയും. ഇത്തവണയും ജനതാദള്‍ എസിന് വടകരയില്‍ പരിഗണിക്കാന്‍ മറ്റൊരു പേരില്ല എന്ന സ്ഥിതിയില്‍ നില്‍ക്കെയാണ് ശ്രേയംസ് കുമാറിന്റെ നേതൃത്വത്തില്‍ എല്‍ജെഡി എല്‍ഡിഎഫിലേക്ക് എത്തിയതും വടകര അവര്‍ക്കെന്ന് തീരുമാനമായതും.

അതോടെയാണ് സിറ്റിങ് എംഎല്‍എ സി.കെ.നാണുവിന് സീറ്റില്ലാതായതും കഴി‍ഞ്ഞ ‍‍തവണ നാണുവിനോട് തോറ്റ മനയത്ത് ചന്ദ്രന്‍ സ്ഥാനാര്‍ഥിയായതും. ഭൂരിപക്ഷത്തെക്കുറിച്ച് ഉറപ്പൊന്നും ഇല്ലെങ്കിലും ഇത്തവണ വടകര നിലനിര്‍ത്താനാകുമെന്ന് സി.കെ.നാണു പറയുന്നു.

 

ck nanu
Advertisment