ചെർപ്പുങ്കൽ: 2021 മാർച്ച് 20 ശനിയാഴ്ച രാവിലെ 11 ന് ക്നാനയോളജിയുടെ പ്രഥമ വാർഷികവും നവീകരിച്ച വെബ്‌സൈറ്റിന്റെ പ്രസാധനവും ചെർപ്പുങ്കൽ മുത്തോലത്ത് നഗറിലെ ഇംപാക്‌ട് സെന്ററിൽ വച്ച് നടക്കുന്നു.
/sathyam/media/post_attachments/JbVZh0Ykgiio8LBCe7wY.jpg)
ക്നാനായ ഗോത്രത്തലവൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്‌ഘാടനം നടത്തുന്ന ഈ സമ്മേളനത്തിൽ കോട്ടയം അതിരുപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം പിതാവ് അദ്ധ്യക്ഷത വഹിക്കും.ഈ സമ്മേളനത്തിൽ അതിരുപതയിലെ സാമുദായിക സംഘടന നേതാക്കൾ പങ്കെടുക്കും.
17 നൂറ്റാണ്ടിന്റെ ചരിത്ര പാരമ്പര്യമുള്ള ക്നാനായക്കാരുടെ വിശ്വാസം, പാരമ്പര്യം, ചരിത്രം, കല, സംസ്കാരം, ആചാരം, വേഷം, ഭക്ഷണം എന്നീ പ്രത്യേകതകളുടെ ശാസ്ത്രീയ പഠനമാണ് ക്നാനയോളജി. കോട്ടയം അതിരുപതാധ്യക്ഷൻ മാർ. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പ്രചോതനത്തൽ വെരി റവ. ഫാ. ഏബ്രഹാം മുത്തോലത്തിന്റെ നേത്യുത്വത്തിൽ ആരംഭിച്ചതാണ് ക്നാനയോളജി വെബ്സൈറ്റ്.
ക്നാനായക്കാരുടെ അമൂല്യ ഗ്രനഥങ്ങൾ, ലേഖനങ്ങൾ, പൗരാണീക രേഖകൾ, ഫോട്ടോകൾ, വീഡിയോകൾ, ഗാനങ്ങൾ എന്നിവ ക്നാനയോളജി വെബ്‌സൈറ്റിൽ ലഭ്യമാണ്. മുത്തോലത്തച്ചനോടുചേർന്ന് ജെയ്‌മോൻ നന്ദികാട്ട്, ബിജോ കാരക്കാട്ട്, ഡോ. സ്റ്റീഫൻ പോട്ടൂർ എന്നിവർ നോർത്ത് അമേരിക്കയിൽ സ്ഥാപിച്ച ക്നാനായ ഗ്ലോബൽ ഫൗണ്ടേഷനാണ് ക്നാനയോളജിക്ക് നേത്യുത്വം നൽകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us