ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/post_attachments/jLu6LkFXIv03CK1j3PmV.jpg)
പുതുച്ചേരി: പുതുച്ചേരിയിൽ ഗവർണർ കിരണ്‍ ബേദിക്കെതിരെ സമരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി നാരായണസ്വാമിയും മന്ത്രിമാരും എംഎൽഎമാരും രംഗത്ത്. കിരൺ ബേദി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് ഇവര്‍ രാജ് നിവാസിന് മുന്നിൽ ധർണ ആരംഭിച്ചു.
Advertisment
സർക്കാർ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതി ഫയലുകൾ ഗവർണർ തടഞ്ഞുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോൺഗ്രസ് -ഡിഎംകെ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണ് പിന്നണിയില്‍ നടക്കുന്നതെന്നും നാരായണസ്വാമി പറഞ്ഞു. ധർണയ്ക്ക് പിന്തുണ അറിയിച്ച് ഡിഎംകെ എംഎൽഎമാരും രാജ് നിവാസിന് മുന്നിൽ എത്തി. സ്പീക്കർ വൈദ്യലിംഗവും ധർണയ്ക്ക് പിന്തുണ അറിയിച്ച് എത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us