തെലങ്കാനയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷ കൂടാതെ വിജയിപ്പിക്കും

ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Monday, June 8, 2020

ഹൈദരാബാദ്: തെലങ്കാനയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷ കൂടാതെ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് അപ്രായോഗികമായതിനാലാണ് തീരുമാനം.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഭ്യന്തര മൂല്യനിര്‍ണയത്തില്‍ ലഭിച്ച മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡുകള്‍ നല്‍കിയാകും ജയിപ്പിക്കുക. ബിരുദ, ബിരുദാനന്തര തലങ്ങളിലെ പരീക്ഷയുടെ കാര്യം വരും ദിവസങ്ങളില്‍ തീരുമാനിക്കും.

×