കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) 2020 പരീക്ഷ സെപ്റ്റംബര്‍ 7 ന്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, August 11, 2020

ഡല്‍ഹി: ക്ലാറ്റ് 2020 പരീക്ഷ സെപ്റ്റംബര്‍ 7 ന് നടക്കും. അണ്ടര്‍ ഗ്രാജുവേറ്റ് പോസ്റ്റ് ഗ്രാജുവേറ്റ് നിയമ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ക്ലാറ്റ് 2020. സെപ്റ്റംബര്‍ 7ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം 4 വരെ പരീക്ഷ നടക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

ഓണ്‍ലൈന്‍ വഴി വിവിധ സെന്ററുളിലായി പരീക്ഷ നടക്കും. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാനുള്ള പാസ് കൂടെയായിരിക്കും അഡ്മിറ്റ് കാര്‍ഡ്. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നടക്കമുള്ളവര്‍ പരീക്ഷയ്‌ക്കെത്തും. ഇതിനായി അധികൃതരെ അഡ്മിറ്റ് കാര്‍ഡ് കാണിച്ച് ബോധ്യപ്പെടുത്തിയാല്‍ മതിയാകും. പരീക്ഷയ്ക്ക് രണ്ടാഴ്ച്ച മുമ്പ് അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമായിത്തുടങ്ങും.

ക്ലാറ്റ് 2020 പരീക്ഷ മെയ് 10ന് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മെയ് 24 ലേക്ക് ആദ്യം നീട്ടി. പിന്നീട് ജൂണ്‍ 21 ലേക്കും ഓഗസ്റ്റ് 22 ലേക്കും നീട്ടുകയായിരുന്നു.

×