/sathyam/media/post_attachments/5Rj0iClG5Td0VkkrLNR9.jpg)
ലോക്ക് ഡൗൺ കാലത്ത് ഇന്നത്തെ തലമുറ, തെളിഞ്ഞ നീലാകാശവും നദികളിൽ ശുദ്ധമായ നീരൊഴുക്കും ദൂരെയുള്ള മലനിരകളും ആദ്യമായി കണ്ടു.
പഞ്ചാബിൽനിന്ന് ജനങ്ങൾ ഹിമാലയത്തിൻ്റെ പർവ്വതശിഖരം നഗ്നനേത്രങ്ങൾകൊണ്ട് ജീവിതത്തിലാദ്യമായി കാണുകയുണ്ടായി.
വ്യവസായശാലകളും, വാഹനങ്ങളും നിലച്ചതുമൂലം വായു-ജല-മലിനീകരണങ്ങൾ ഇല്ലാതായതാണ് ഇതിനു കാരണം.
മലിനീകരണം ലോകത്ത് ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ 85 % വൈദ്യുതിയുൽപ്പാദനവും കൽക്കരി, ബയോമാസ്സ് എന്നിവയിൽ നിന്നാണ്.
90 കോടി ടൺ കൽക്കരി, 40 കോടി ടൺ ബിയോമാസ്സ്, 20 കോടി ടൺ ഓയിൽ, 5 കോടി ടൺ ഗ്യാസ് എന്നിങ്ങനെയാണ് ഒരു വർഷം നമ്മൾ കത്തിക്കുന്നത്. ഇതിന്റെ പുകയും അവശിഷ്ടങ്ങളുമാണ് വായു - ജല മലിനീകരണത്തിനുള്ള പ്രധാന കാരണങ്ങൾ. മാത്രമല്ല കാലാവസ്ഥാ വ്യതിയാനത്തിനും ഒരു കാരണം ഇതാണ്.
സൂര്യനിലേക്ക് മടങ്ങുക എന്നതാണ് ഏക പോംവഴി. സോളാർ എനർജിയും ഇ-വാഹനങ്ങളും ആണ് പരിഹാരമാർഗ്ഗങ്ങൾ. വികസിത രാജ്യങ്ങൾ സൈക്കിളുകൾക്കു കൂടുതൽ പ്രചാരം നൽകിവരുന്നുണ്ട്.
ലോകത്തെ 92 % ആളുകളും മലിനമായ വായുവാണ് ശ്വസിക്കുന്നത്. ഇതുമൂലം 70 ലക്ഷം ആളുകൾ ഒരു വർഷം മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വായുമലിനീകരണത്തിനെതിരേയുള്ള ബോധവൽക്കരണം എന്ന നിലയിലാണ് ഐക്യരാഷ്ട്രസഭ ഈ വർഷം മുതൽ സെപ്റ്റംബർ 7, International Clean Air for Blue Sky (അന്താരാഷ്ട്ര ശുദ്ധവായു നീലാകാശത്ത്) ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us