പെരുന്നാൾ പ്രതീക്ഷയും തകർന്ന് വസ്ത്ര വ്യാപാരികൾ

New Update

publive-image

താമരശ്ശേരി: കോ​വി​ഡ് അ​തി​രൂ​ക്ഷ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ലോ​ക്​​ഡൗ​ണി​ന് സ​മാ​ന​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ​ത് വ​സ്ത്ര വ്യാ​പാ​രി​ക​ൾ.

Advertisment

ചെ​റു​തും വ​ലു​തു​മാ​യ ടെ​ക്​​സ്​​റ്റൈ​ൽ​സു​ക​ൾ, റെ​ഡി​മെ​യ്​​ഡ്​ ക​ട​ക​ൾ എ​ന്നി​വ​യെ​യാ​ണ് ക​ട​യ​ട​പ്പ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്. ഒ​രു വ​ർ​ഷ​മാ​യി ന​ഷ്​​ട​ക്ക​ണ​ക്കു​ക​ൾ മാ​ത്രം കു​റി​ച്ചി​ട്ട സ്ഥാ​പ​ന​ങ്ങ​ൾ ജ​ന​ജീ​വി​തം ഏ​താ​ണ്ട് സാ​ധാ​ര​ണ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ വിൽപന ല​ക്ഷ്യ​മി​ട്ട് വ​ലി​യ ഓ​ർ​ഡ​റു​ക​ളാ​ണ് ന​ൽ​കി​യ​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ലെ ര​ണ്ട് പെ​രു​ന്നാ​ളു​ക​ൾ, ഓ​ണം, വി​ഷു, ക്രി​സ്​​മ​സ്​ ക​ച്ച​വ​ടം വ​സ്ത്ര​വ്യാ​പാ​ര മേ​ഖ​ല​ക്ക്​ ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​തി​രു​ന്ന​തോ​ടെ യൂ​ണീഫോം അ​ട​ക്ക​മു​ള്ള വ​സ്ത്ര​ങ്ങ​ളു​ടെ ക​ച്ച​വ​ടം മു​ട​ങ്ങി​യ​തും വ​ൻ ന​ഷ്​​ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

kozhikode news
Advertisment