റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഗോവര്‍ധന്‍ പൂജയുടെ ഭാഗമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചാട്ടവാറ് കൊണ്ടുള്ള അടി കൊള്ളുന്ന വീഡിയോ പുറത്ത്. വിവിധ സംസ്ഥാനങ്ങളില്‍ ഗോവര്‍ധന്‍ പൂജ വ്യത്യസ്ത രീതിയിലാണ് ആചരിക്കുന്നത്. ആചാരത്തിന്റെ ഭാഗമായി പതിവ് പോലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ചാട്ടവാറ് കൊണ്ടുള്ള അടി വാങ്ങുന്നതാണ് വീഡിയോയിലുള്ളത്. ജനങ്ങളുടെ ക്ഷേമത്തിനായാണ് മുഖ്യമന്ത്രി ഈ ആചാരം തുടരുന്നത്.
ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലെ ജജന്‍ഗിരി ഗ്രാമത്തിലാണ് ഗോവര്‍ധന്‍ പൂജയുടെ ഭാഗമായി മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രി തന്നെയാണ് ട്വിറ്റര്‍ ഹാന്‍ഡിലൂടെ ചടങ്ങ് പങ്കുവെച്ചത്. ഒരാള്‍ ചാട്ടവാറ് കൊണ്ട് അടിക്കുന്നതും അതിന് വിധേയമായി മുഖ്യമന്ത്രി നിന്നുകൊടുക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
हमेशा की तरह इस बार भी आज दुर्ग जिले के ग्राम जजंगिरी, कुम्हारी पहुंचकर सबकी मंगलकामना के लिए सांटा का प्रहार झेलने की परंपरा निभाई।
— Bhupesh Baghel (@bhupeshbaghel) November 15, 2020
यह सुंदर परंपरा सबकी खुशहाली के लिए मनाई जाती है। pic.twitter.com/w2XldUGinG
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുതിര്‍ന്ന അംഗമായ ബറോസ താക്കൂറിന് പകരം മകനാണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്. ബറോസ താക്കൂറിന്റെ മരണത്തെ തുടര്‍ന്നാണ് മകന്‍ ചടങ്ങിന്റെ കാര്‍മികത്വം ഏറ്റെടുത്തത്.