Advertisment

ഭരണഘടനയും മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ കേരളം മുന്നില്‍ തന്നെ നില്‍ക്കും: മുഖ്യമന്ത്രി

New Update

തിരുവനന്തപുരം : ഇന്ത്യന്‍ ഭരണഘടനയും പൗരന്മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ കേരളം മുന്നില്‍ തന്നെ നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്യൂട്ട് ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് തന്നെ പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

മതനിരപേക്ഷത ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്. അതില്‍ നിന്ന് വ്യതിചലിക്കുന്ന രീതി ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് സമമാണ്. തെറ്റായ ഈ നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം.

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയാണ് ആദ്യം പ്രമേയം പാസാക്കിയത്. ഭരണഘടന മാനിക്കുന്ന മുഖ്യമന്ത്രിമാരോട് സമാനമായ ഇടപെടല്‍ നടത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജനങ്ങളുടെ യോജിച്ച ശബ്ദമാണ് ഉയരുന്നത്. ജനാധിപത്യം അതിന്റെ സമഗ്രതയോടെ രാജ്യത്ത് പുലരാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment