വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ട്രോള്‍ ഫോര്‍വേഡ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി; നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്റ് വാര്‍ഡന്റെ വേതനം തടഞ്ഞുവെച്ചു

New Update

തിരുവനന്തപുരം: മുഖ്യമന്ത്രിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്റ് വാര്‍ഡന്റെ വേതനം തടഞ്ഞുവെച്ചു. ജെ സുരേഷിനെതിരെയാണ് അച്ചടക്കനടപടി.

Advertisment

publive-image

2020 ഏപ്രില്‍ 30 ന് രാത്രി സുരേഷിന്റെ ഫോണില്‍ നിന്നും ഫോറസ്റ്റ് ഫാമിലി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ട്രോള്‍ ഫോര്‍വേഡ് ചെയ്തതിന്റെ പേരിലാണ് നടപടി.

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജെ സുരേഷിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇതിനെതിരെ അദ്ദേഹം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

cm pinarayi
Advertisment