കാസര്‍കോട്ട് : ജോയിസ് ജോര്‍ജിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി. ആരെയും വ്യക്തിപരമായി ആക്രമിക്കാറില്ലെന്ന് മുഖ്യമന്ത്രി കാസര്‍കോട്ട് പറഞ്ഞു. രാഷ്ട്രീയമായി എതിര്‍ക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
/sathyam/media/post_attachments/TnIIRRNrXTwwjzoXvmED.jpg)
അഞ്ചുകൊല്ലം മുന്‍പ് ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഞങ്ങള്‍ ക്ലോസ് ചെയ്യും. എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും സര്‍ക്കാരിന് സ്വീകാര്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
റയില്‍വേ മന്ത്രി പീയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി. ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടില്ലെന്ന് റയില്‍വേ മന്ത്രി പറഞ്ഞത് പച്ചക്കള്ളം. കന്യാസ്ത്രീകള്‍ ആണെന്ന ഒറ്റക്കാരണത്താലാണ് അവര്‍ ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി കാസര്‍കോട്ട് പറഞ്ഞു.