ഞാന്‍ ഏകാധിപതിയോയെന്ന് കേരള ജനത തീരുമാനിക്കട്ടെ, സുധാകരനുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം ; കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
മാധ്യമങ്ങളില്‍ വന്ന കാര്യം താന്‍ പറഞ്ഞതല്ലെന്ന് സുധാകരന്‍ വ്യക്തമാക്കി കഴിഞ്ഞു. സുധാകരന്‍ പറയാത്ത ഒരു കാര്യത്തെപ്പറ്റി വീണ്ടും എന്തെങ്കിലും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

താന്‍ ഏകാധിപതിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഘട്ടത്തില്‍ താന്‍ വിമര്‍ശം കേള്‍ക്കാതിരുന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ പദ്ധതിയുണ്ടെന്ന കാര്യം വെളിപ്പെടുത്തിയ നേതാവിന്റെ പേര് പറയില്ലെന്ന് താന്‍ പറഞ്ഞതാണെന്നും അതില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി നിലപാടറിയിച്ചു.

k sudhakaran cm pinarayi vijayan
Advertisment