ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത സംഭവം ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

New Update

publive-image

ഡൽഹിയിലെ ദേവാലയം തകർത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയത്തെ പ്രാർഥനയ്ക്കുള്ള വേദിയായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ, പള്ളി പൂർണമായും ഇടിച്ചുനിരത്തിയെന്ന തരത്തിലുള്ള വാർത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിന് എന്താണ് ചെയ്യാൻ കഴിയുകയെന്നത് പരിശോധിക്കും. പള്ളിയുമായി ബന്ധപ്പെട്ടവർക്ക് ആ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

പള്ളി പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി കണ്ടിരുന്നു. വിഷയം ഡൽഹി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പള്ളി പ്രതിനിധികൾ പ്രതികരിച്ചു.

Advertisment