ആദ്യഘട്ടത്തില്‍ കൊവിഡിനെ നേരിട്ടത് കരുതലോടെയും ജാഗ്രതയോടെയും; ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇതില്‍ കുറവ് വന്നു; ജാഗ്രത ആവശ്യമില്ലെന്ന സന്ദേശം പ്രചരിച്ചതാണ് അതിന് കാരണമെന്ന് മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, August 3, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തില്‍ അലംഭാവമുണ്ടായെന്ന പ്രസ്താവനയില്‍ കൂടുതല്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രതകുറവിന് സഹായകരമായ നിലപാട് സ്വീകരിച്ചവര്‍ ബോധപൂര്‍വ്വം തിരുത്തണം. അധികൃതരുടെ ഭാഗത്തുനിന്നല്ല ജാഗ്രത കുറവ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നമ്മുടെ നാട് നല്ല കരുതലോടെയും ജാഗ്രതയോടെയുമാണ് ആദ്യഘട്ടത്തില്‍ കൊവിഡിനെ നേരിട്ടത്. എന്നാല്‍ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഇതില്‍ കുറവുവന്നു. അതിന് പ്രധാന കാരണം ഇത്തരം ഒരു ജാഗ്രത ആവശ്യമില്ലെന്ന സന്ദേശം നാട്ടില്‍ പ്രചരിക്കാന്‍ ഇടയാക്കി.

ചിലരെങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കൂട്ടായ്മകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തുടങ്ങി. അത് നാട്ടില്‍ തെറ്റായ സന്ദേശം നല്‍കി. ഇതൊരു പ്രധാന ഘടകമായി മാറിയിട്ടുണ്ട്. വേറെ പണിയൊന്നുമില്ലാതെ പ്രഭാഷണം നടത്തുകയാണെന്ന് പ്രചരിപ്പിച്ചു. ഇപ്പോഴും പറയുന്നു’ മുഖ്യമന്ത്രി പറഞ്ഞു.

×