കേരളം

80.17 ശതമാനം പേർ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സീകരിച്ചു; കോവിഡ് വാക്‌സിനേഷനില്‍ കേരളം നിര്‍ണായക ഘട്ടം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 15, 2021

തിരുവനന്തപുരം: 80.17 ശതമാനം പേർ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഡോസിൽ ഈ മാസം തന്നെ സമ്പൂർണത കൈവരിക്കും. 32.17 ശതമാനം പേർ രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സംരക്ഷിക്കലാണ് ഏറ്റവും പ്രധാന ലക്ഷ്യം. 80 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നത് ആ ലക്ഷ്യത്തിലെ നിര്‍ണായക നേട്ടമാണ്. സെപ്തംബറില്‍ തന്നെ ബാക്കിയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

×