കേരളം

കോൺഗ്രസ് തകരുന്ന കൂടാരം; നേതാക്കൾ സിപിഎമ്മിലേക്കു വരുന്നതു തുടരും- മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 15, 2021

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് വരുന്നത് സ്വാഭാവിക പ്രക്രിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് പാര്‍ട്ടി എന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന കൂടാരമാണ്. തകര്‍ച്ചയുടെ ഭാഗമായി നില്‍ക്കേണ്ടതില്ലെന്ന് അതില്‍ നില്‍ക്കുന്ന പലരും ചിന്തിച്ചെന്ന് വരും. അതിന്റെ ഭാഗമായാണ് പലരും കോണ്‍ഗ്രസ് വിട്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വിടുന്നവർ ബിജെപിയിലേക്കു പോകും എന്നു കണ്ടപ്പോൾ അവരെ നിലനിർത്താൻ കോൺഗ്രസ് നേതൃത്വം ഇടപെട്ടിരുന്നു. എന്നാൽ, ബിജെപി സ്വീകരിക്കുന്ന തെറ്റായ നയത്തെ എതിർക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകുന്നില്ലെന്ന് അണികൾ തിരിച്ചറിഞ്ഞതാണ് ഇപ്പോൾ വന്ന ഗുണകരമായ മാറ്റം. പ്രധാന നേതാക്കൾ കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്കു വരുന്നത് ആരോഗ്യകരമായ പ്രവണതയാണെന്നും അത് ഇനിയും ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

×