സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കൊവിഡ്‌ രോഗികളുടെ എണ്ണം 13 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി; കൊവാക്‌സിന്‍ ഫലപ്രദം, വാക്‌സിനേഷന്‍ നടപടികള്‍ സുഗമമാക്കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, March 4, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കൊവിഡ്‌ രോഗികളുടെ എണ്ണം 13 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച, സെപ്റ്റംബർ 25ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ രേഖപ്പെടുത്തി. കൊവിഡ് വാക്സീനായ കൊവാക്സീൻ ഫലപ്രദമാണ്.

ജനിതകമാറ്റം വന്ന യുകെ വൈറസിന് ഉൾപ്പെടെ കൊവാക്സീൻ ഫലപ്രദമാണ്. വാക്സിനേഷൻ നടപടികൾ സുഗമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷൻ കേന്ദ്രങ്ങൾ വർധിപ്പിക്കും. കൊവിഡ് കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നവർക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തും.

കൊവിൻ പോർട്ടലിൽ 15 ദിവസത്തെ വാക്സിനേഷൻ സെഷനുകൾ സൃഷ്ടിക്കും. സെഷനുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യും. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നുവെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

×