New Update
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചിരിക്കുന്ന ഏത് ഫോട്ടോയും അപൂര്‍വമാണെന്നാണ് പൊതുവെയുള്ള ഭാഷ്യം. സാധാരണ കാണാറുള്ളതില്‍നിന്ന് വ്യത്യസ്തമായുള്ള മുഖ്യമന്ത്രിയുടെ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
Advertisment
https://www.facebook.com/PAMuhammadRiyas/posts/1584095635126372
ചമ്രം പടിഞ്ഞിരുന്ന് രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് വൈറലായത്. അദ്ദേഹത്തിന്റെ മരുമകനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പി.എ. മുഹമ്മദ് റിയാസാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്.
പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരന്റെ പേരക്കുട്ടികളാണ് അദ്ദേഹത്തിന്റെ മടിയിലിരിക്കുന്നത്. ജനിക, നക്ഷത്ര എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. നിരവധി പേരാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.