ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: പിഎസ്സിയുടെ വിശ്വാസ്യതയെ സംശയിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പേരില്‍ പിഎസ്സിയെ ആക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Advertisment
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയിലുള്‍പ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
പരീക്ഷാക്രമക്കേട് നടന്നിട്ടുണ്ടെന്നും ആരോപണമുയര്‍ന്നു. ഇതേ റാങ്ക് പട്ടികയ്ക്കെതിരെ ഒരുവിഭാഗം പരീക്ഷാര്‍ത്ഥികള്‍ നല്കിയ പരാതി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലുമാണ്.