/sathyam/media/post_attachments/Z6kClfYO0ajJy3JV6Z5X.jpg)
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നതിനുള്ള ഗൗരവമായ ആലോചന നടക്കുകയാണെന്നു മുഖ്യമന്ത്രി. വിദഗ്ധരുമായി ഇതുസംബന്ധിച്ച ചർച്ച നടക്കുകയാണ്. കോളജുകൾ തുറക്കുന്നതിനാൽ വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷനു സൗകര്യമൊരുക്കും. കോളജിലെത്തുന്നതിനു മുൻപ് ആദ്യ ഡോസ് എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർ അതും എടുക്കണം.
വിദ്യാർഥികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരുമായോ ആശാപ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. കോളജ് വിദ്യാർഥികളുടെ വാക്സിനേഷന്‍ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും.