Advertisment

കൊവിഡ് നിയന്ത്രണത്തില്‍ സംസ്ഥാനത്തിന്റെ നേട്ടം ലോകോത്തരമെന്ന് മുഖ്യമന്ത്രി; 100 പേരെ പരിശോധിക്കുമ്പോള്‍ പോസിറ്റീവ് ആകുന്നത് 1.7 ആളുകള്‍ക്ക്; രാജ്യത്ത് ഇത് അഞ്ച് ശതമാനം; ദക്ഷിണ കൊറിയ കൈവരിച്ചതുപോലെ 2 ശതമാനത്തില്‍ താഴെയെത്തിക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം; കേരളം ഇത് കൈവരിച്ചതായും പിണറായി വിജയന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ലോകത്തെ തന്നെ മികച്ച നിരക്കാണ് കൊവിഡ് നിയന്ത്രണത്തില്‍ കേരളം കൈവരിച്ചതെന്നും സംസ്ഥാനത്തിന്റെ നേട്ടം ലോകോത്തരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 100 പേരെ പരിശോധിക്കുമ്പോള്‍ 1.7 ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. അതായത് 1.7 ശതമാനം. രാജ്യത്ത് ഇത് 5 ശതമാനമാണ്.

ദക്ഷിണ കൊറിയയിലേതുപോലെ 2 ശതമാനത്തില്‍ താഴെ രോഗനിരക്കെത്തിക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം. കേരളം ഇത് കൈവരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

രോഗം വർധിക്കുന്നതിനാൽ സംസ്ഥാനത്ത് ഇപ്പോൾ വല്ലാതെ ആശങ്കയുണ്ടാകേണ്ട. ലോക്ക്ഡൗണിൽ ഇളവ് വരുമ്പോൾ ഇത് പ്രതീക്ഷിച്ചിരുന്നു. അതനുസരിച്ചാണ് പ്രതിരോധ പ്ലാൻ തയ്യാറാക്കിയത്. പ്രതിരോധത്തിന് മാത്രമായി ഇതുവരെ 620.71 കോടി ലഭ്യമാക്കി. അതിൽ 227.35 കോടി ചെലവിട്ടു.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 12191 ഐസൊലേഷൻ കിടക്കകൾ സജ്ജം. 1080 പേരാണ് ഉള്ളത്. 1296 ആശുപത്രികളിൽ 49602 കിടക്കകളും തയ്യാറാണ്. 1045 വെന്റിലേറ്ററുകളും ഉണ്ട്.

കിസാൻ ക്രഡിറ്റ് കാർഡില്ലാത്തവരുടെ കാർഷിക വായ്പാ തിരിച്ചടവിന് സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടു

കിസാൻ ക്രഡിറ്റ് കാർഡില്ലാത്തവരുടെ കാർഷിക വായ്പാ തിരിച്ചടവിന് സമയം നീട്ടിനൽകണമെന്ന് കേന്ദ്ര കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ജൂൺ 30 വരെ സാവകാശം അനുവദിക്കണമെന്ന് മാർച്ചിൽ ആവശ്യപ്പെട്ടിരുന്നു. മെയ് 30 വരെയാണ് കാലാവധി നീട്ടിയത്. സ്വർണ്ണം പണയം വച്ചും മറ്റും വായ്പയെടുത്ത ധാരാളം പേർ ഇത് മൂലം കൂടിയ പലിശ നൽകേണ്ടി വരും. അതിനാലാണ് ആഗസ്റ്റ് 31 വരെ സമയം ആവശ്യപ്പെടുന്നത്.

Advertisment