കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസ് നൽകി. സിഎം രവീന്ദ്രൻ കൊവിഡ് മുക്തനായതിനെത്തുടർന്ന് ആശുപത്രി വിട്ടതായി ഇഡിയെ അറിയിച്ചിട്ടുണ്ട്. തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയത്.
/sathyam/media/post_attachments/bwvyOKHKkWK68LAL2gpT.jpg)
അടുത്തയാഴ്ച ഹാജരാകാനാണ് നിർദേശം നൽകിയിട്ടുള്ളത്. തിങ്കളാഴ്ച ഇ ഡി മേധാവിയുടെ നേതൃത്വത്തിൽ കേസിൻ്റെ വിലയിരുത്തലിന് പ്രത്യേക യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ രവീന്ദ്രൻ അടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കും.
ശിവശങ്കറിന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്. എം ശിവശങ്കറിനെപ്പോലെ തന്നെ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനാണ് സി എം രവീന്ദ്രൻ.