മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും; വികസന പദ്ധതികൾ, വാക്സീൻ ചർച്ചയാകും

New Update

publive-image

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.രണ്ടാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റ ആദ്യ ഡല്‍ഹി സന്ദര്‍ശനമാണിത്. വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

Advertisment

കെ റെയിൽ അടക്കമുള്ള വികസന വിഷയങ്ങളും വാക്‌സീൻ ഉൾപ്പെടെയുള്ള കൂടുതൽ സഹായങ്ങളും ചർച്ചയാകും. ഉച്ചയ്ക്ക് 12.30ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയുമായും പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും.

Advertisment