ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സന്തോഷക്കണ്ണീരണിഞ്ഞ് അവതാരകന്‍; വൈറലാകുന്ന വീഡിയോ

New Update

publive-image

വാഷിങ്ടണ്‍: ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം റിപ്പോർട്ട് ചെയ്യുന്നതിനിടെ സന്തോഷക്കണ്ണീരണിഞ്ഞ് സിഎൻഎൻ വാർത്താ അവതാരകൻ വാൻ ജോൺസ്. അദ്ദേഹംതന്നെ പിന്നീട് ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ഇതൊരു നല്ല ദിവസമാണെന്നാണ് വാൻ ജോൺസ് ട്വിറ്ററിൽ കുറിച്ചത്.

Advertisment

ശരിക്കും കഷ്ടത അനുഭവിച്ചവര്‍ക്ക് ബൈഡന്റെ വിജയം യഥാര്‍ഥത്തില്‍ ഒരു മോചനമാണെന്നാണ് വിജയ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് വാന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടത്. 'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല.' അത് ജോര്‍ജ് ഫ്‌ളോയിഡ് മാത്രമായിരുന്നില്ല. ശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് തോന്നിയിരുന്ന നിരവധി ആളുകള്‍ ഉണ്ടായിരുന്നു.

ഇത് ഒരു വലിയ കാര്യമാണ്. സമാധാനം നേടാനും, എന്റെ മക്കള്‍ ഇക്കാര്യം നോക്കിക്കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന് ഇന്ന് നല്ല ദിവസമാണ്. ഭൂരിപക്ഷം പേര്‍ക്കും ഇതൊരു നല്ല ദിവസമാണ്.' വാന്‍ ജോണ്‍സ് പറഞ്ഞു.

Advertisment