New Update
പട്യാല: ഇന്ത്യന്‍ അത്ലറ്റിക്സ് ടീം പരിശീലകന് നികോളായ സ്നിസരേവിനെ പട്യാല എന്‍ഐഎസിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 72 വയസ്സായിരുന്നു.
Advertisment
ഇന്ത്യന്‍ ടീമിന്റെ മധ്യദീര്‍ഘ ദൂര ഓട്ടക്കാരുടെ പരിശീലകനാണ്. രണ്ടുവര്‍ഷത്തെ ഇടവേളക്കു ശേഷം ഈയിടെയാണ് ടീമിനൊപ്പം ചേര്‍ന്നത്. വെള്ളിയാഴച ആരംഭിച്ച ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി മൂന്നാം പാദത്തിനായി കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍നിന്നു പട്യാലയിലെത്തിയ ഇദ്ദേഹത്തെ വൈകീട്ട് താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മീറ്റ് കഴിഞ്ഞ് സഹപരിശീലകര്‍ ഹോസ്റ്റലിലെത്തിയപ്പോള്‍ കോച്ചിന്റെ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്, കതക് പൊളിച്ച അകത്തുകടന്നപ്പോള്‍ നികോളായെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.