കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി

സ്പോര്‍ട്സ് ഡസ്ക്
Tuesday, March 2, 2021

അഹമ്മദാബാദ്: കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

‘കോവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ആരോഗ്യ വിഭാഗത്തിനും ശാസ്ത്രജ്ഞര്‍ക്കും നന്ദി അറിയിക്കുന്നു.’ – ശാസ്ത്രി കുറിച്ചു.

×