സ്പോർട്സ് വാർത്തകൾ

മത്സരിക്കാൻ പോലും സമ്മതിക്കാതെ 17 കാരിയായ അമേരിക്കൻ ടെന്നീസ് വിസ്മയത്തെ ഒളിമ്പിക്സിൽ നിന്നും പുറത്താക്കി ‘കോവിഡ് തേര്‍വാഴ്ച ‘ ! കോക് ഗൗഫ് ടോക്കിയോ ഒളിമ്പിക്സിൽ നിന്നും ‘ ഔട്ട്‌ ‘ ! കോവിഡ് ബാധിച്ചതിനാൽ ഒളിമ്പിക്സ് നഷ്ടമാകുമെന്ന് ട്വീറ്റ് ചെയ്ത് കോകോ. കടുത്ത നിരാശയെന്നും 17 കാരിയായ യു എസ് ടെന്നീസ് താരത്തിന്റ ട്വീറ്റ് !

സ്പോര്‍ട്സ് ഡസ്ക്
Monday, July 19, 2021

അമേരിക്കന്‍ ടെന്നീസ് വിസ്മയം കോകോ ഗൗഫ് ഒളിമ്പിക്‌സില്‍ നിന്നും പുറത്ത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഈ 17 കാരിക്ക് ഒളിമ്പിക്‌സ് നഷ്ടമാകുന്നത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം കോകോ ഗൗഫ് തന്നെയാണ് ട്വീറ്റ് ചെയ്തത്.

തനിക്ക് കടുത്ത നിരാശയുണ്ടെന്നും അമേരിക്കയെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നെന്നും കോകോ ട്വീറ്റില്‍ വ്യക്തമാക്കി. അമേരിക്കല്‍ ടീമിന് എല്ലാവിധ ആശംസകളും കോകോ നേര്‍ന്നിട്ടുണ്ട്. ലോക 25ആം റാങ്കുകാരിയാണ് കോകോ.

നേരത്തെ ഈ മാസം വിമ്പിള്‍ഡണ്‍ നാലാം റൗണ്ടില്‍ ഏയ്ഞ്ചലിക് കെര്‍ബറോട് കോകോ ഗൗഫ് പരാജയപ്പെട്ടിരുന്നു. എങ്കിലും ഒളിമ്പിക്‌സില്‍ അമേരിക്കയുടെ സുവര്‍ണമെഡല്‍ പ്രതീക്ഷയായിരുന്നു കോകോ.

×