New Update
കോയമ്പത്തൂർ: ദിവസവും പാമ്പു കടിക്കുന്നതു സ്വപ്നം കാണുന്നുവെന്ന് പറഞ്ഞ് ജ്യോതിഷിയെ കണ്ട 54കാരന് ഒടുവില്‍ നഷ്ടമായത് സ്വന്തം നാവ് . ഗോപിച്ചെട്ടിപ്പാളയം സ്വദേശിയായ 54കാരനാണ് ഈ ദുരനുഭവം. ദിവസവും പാമ്പു കടിക്കുന്നതു സ്വപ്നം കണ്ടിരുന്ന ഇയാൾ ഒരു ജ്യോതിഷിയെ സമീപിച്ചിരുന്നു. അയാൾ പാമ്പിനെ വച്ചു പൂജ നടത്താൻ നിർദേശിച്ചു. പൂജ നടത്തേണ്ട ക്ഷേത്രവും ജ്യോതിഷി പറഞ്ഞുകൊടുത്തു.
Advertisment
/sathyam/media/post_attachments/0JZloBK6FvyEC0xSrzSk.jpg)
പൂജ കഴിഞ്ഞപ്പോൾ കൂടുതൽ ഫലസിദ്ധിക്കായി നാവു പാമ്പിനു നേരെ നീട്ടിക്കാണിക്കാൻ ക്ഷേത്രപൂജാരി ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ നാവ് നീട്ടിയതോടെ പാമ്പ് ആഞ്ഞുകൊത്തി. കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാവു മുറിച്ചുമാറ്റുക മാത്രമായിരുന്നു പരിഹാരം. നാവു മുറിച്ചു മാറ്റി 4 ദിവസം ശ്രമിച്ചാണു ഡോക്ടർമാർ ഇയാളുടെ ജീവൻ രക്ഷിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us