ഗാല്‍വാന്‍ വാലിയില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു

New Update

publive-image

ഹൈദരാബാദ്: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് സേനയുമായുള്ള സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരില്‍ ഒരാളായ കേണല്‍ സന്തോഷ് ബാബുവിന്റെ ഭൗതിക ശരീരം സ്വവസതിയിലെത്തിച്ചു.

Advertisment

ബുധനാഴ്ച രാത്രി 11.45ഓടെയാണ് ജന്മാനാടായ തെലങ്കാനയിലെ സൂര്യപേട്ടില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം എത്തിച്ചത്. സൈനിക ബഹുമതികളോടെ മൃതദേഹം ഇന്ന് (വ്യാഴം) സംസ്‌കരിക്കും.

രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരയോദ്ധാവിനെ കാണാന്‍ രാത്രിയിലും നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകി എത്തിയത്.

Advertisment