ഒന്നര മാസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് പേര്‍; കാനഡയിലും ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ വർദ്ധിക്കുന്നു

New Update

publive-image

കാനഡയിലുംഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ഒന്നരമാസത്തിനുള്ളിൽ മൂന്നു പേർ കൊലചെയ്യപ്പെട്ടു. പാർട്ട് ടൈം ജോലിക്ക് പോകുന്നവരാണ് ആക്രമണങ്ങൾക്ക് വിധേയരാകുന്നത്. കഴിഞ്ഞ ഡിസംബറിൽ ആൽബർട്ടയിൽ സാൻരാജ് സിംഗ് (24), ഒന്റാറിയോയിലെ മിസിസൗഗയിൽ പവൻപ്രീത് കൗർ (21), ബ്രിട്ടീഷ് കൊളംബിയയിൽ മഹാകപ്രീത് സേഥി (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ പവൻപ്രീത് കൗറിനെ വെടിവെച്ചും മാറ്റുരണ്ടുപേരെ കത്തിക്ക് കുത്തിയുമാണ് കൊലപ്പെടുത്തിയത്.

Advertisment

50 കൊല്ലം മുൻപ് ഏഷ്യൻ വംശജരോട് പ്രത്യേകിച്ച് ഇന്ത്യക്കാരോട് വലിയ വംശീയ വെറിയും വിദ്വേഷവും നിലനിന്നിരുന്ന നാടാണ് കാനഡ. അക്കാലത്ത് നിരവധി ഇന്ത്യക്കാർ അവിടെ ആക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ട്. പിന്നീട് അതിനു വലിയ മാറ്റം വന്നിരുന്നു.

എന്നാൽ ഇപ്പോൾ അവിടെ ഇന്ത്യക്കാരുടെ ജനസംഖ്യ ഏകദേശം 18.5 ലക്ഷമാണ്. കാനഡയിലെ ജന സംഖ്യയുടെ 5 %. ഇന്ന് അവിടെയെത്തുന്ന 5 വിദേശികളിൽ ഒരാൾ ഇന്ത്യക്കാരനാണ്. കാനഡ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കണക്ക് 2.3 ലക്ഷമാണ്. ഇവരിൽ പലരും പാർട്ട് ടൈം ജോലി ചെയ്താണ് പഠനത്തിനും ആഹാരത്തിനുമുള്ള പണം കണ്ടെത്തുന്നത്. ഇക്കൂട്ടരാണ് ആക്രമണത്തിന് വിധേയരാകുന്നത് കൂടുതലും.

പാർട്ട് ടൈം ജോലിചെയ്യന്നവർക്ക് രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ട അവസ്ഥയുണ്ട്. അത് അപകടമാണ്. ഗ്യാസ് സ്റ്റേഷനുകൾ, സ്റ്റോറുകൾ, ഡെലിവറി ഇവയിലൊക്കെ ഒറ്റയ്ക്കും രാത്രി ഇരുട്ടിയും ജോലിചെയ്യേണ്ട അവസ്ഥയിലാണ് പലരുമുള്ളത്. അത്തരക്കാരെയാണ് അക്രമികൾ ലക്ഷ്യമിടുന്നത്.

വിദേശികളുടെ വൻ കുടിയേറ്റവും റിയൽഎസ്റ്റേറ്റ് മേഖലയിലെ വിലക്കയറ്റവും വീട് വാടക ഉയർന്നതും മൂലം
വിദേശികൾ വസ്തുവകകൾ വാങ്ങുന്നത് ഇപ്പോൾ സർക്കാർ നിരോധിച്ചിരിക്കുകയാണ്. കാനഡയിൽ ഭാരതീയർക്കുനേരെ തുടരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പലരും ഭീതിയിലാണ്. സൗത്ത് ഏഷ്യൻ ഹെറിറ്റേജ് അസോസിയേഷൻ വിഷയത്തിൽ ഇടപെട്ടതായി അറിയുന്നു.

Advertisment