പൊട്ട് അങ്ങനെ വെറുതെ തൊടരുത്. നെറ്റിയില്‍ കൃത്യസ്ഥാനത്ത് തൊട്ടാല്‍ ഗുണങ്ങളേറെ !

Wednesday, April 3, 2019

നെറ്റിയില്‍ പൊട്ട് അണിയുന്നവരാണ് പെണ്‍കുട്ടികള്‍ മിക്കവരും. ഇങ്ങനെ നെറ്റിയില്‍ പൊട്ടുതൊടുന്നതിനും പ്രത്യേകയിടമുണ്ടെന്നാണ് ഹൈന്ദവഗ്രന്ഥങ്ങൾ പറയുന്നത്.

തൃക്കണ്ണിന്റെ സ്ഥാനത്തു വേണം പൊട്ട് തൊടേണ്ടത്. ഇങ്ങനെ യഥാസ്ഥാനത്തു പൊട്ട് തൊട്ടാല്‍ ചുറ്റിലുമുള്ള അനുകൂല ഊർജം ആ വ്യക്തിയുടെ തൃക്കൺ ചക്രയെ ഉത്തേജിപ്പിക്കുമെന്നാണ് വിശ്വാസം. പരമ്പരാഗതമായി പൊട്ട് തൊടുന്നത് ഇരുപുരികങ്ങൾക്കും മധ്യേയാണ്. ഈ ഭാഗമാണ് തൃക്കൺ ചക്ര അഥവാ ആഗ്യ ചക്ര എന്നറിയപ്പെടുന്നത്. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായാണ് ഇതിനെ പരിഗണിക്കുന്നത്.

മൂന്നു സുപ്രധാന നാഡികളായ ഇട, പിങ്ഗള, സുഷുമ്ന എന്നിവയ്ക്കിടയിലാണ് ഇതിന്റെ സ്ഥാനം. യോഗശാസ്ത്ര പ്രകാരവും ശരീരത്തിലെ സുപ്രധാന ഭാഗമാണ് നെറ്റിയിലെ ഇരുപുരികങ്ങൾക്കിടയിലെ ഈ ബിന്ദു. ശരീരത്തിലെ എല്ലാ ഭാഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇവിടം എല്ലായ്‌പ്പോഴും സുതാര്യവും തടസങ്ങളൊന്നുമില്ലാതെയും സൂക്ഷിക്കണമെന്നാണ് യോഗശാസ്ത്രം പറയുന്നത്.

ഈ ചക്രത്തിനു ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഭവിക്കുന്നത്, പ്രപഞ്ചത്തിൽ നിന്നുള്ള ഊർജ്ജ രൂപമായ കോസ്മിക് എനർജിയെ ശരീരവുമായി ബന്ധിപ്പിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. കോസ്മിക് എനർജി, പ്രകൃത്യാതീത ശക്തി നൽകുമെന്നാണ് വിശ്വാസം. പൊട്ട് തൊടുമ്പോള്‍ ശരീരചക്രം ഉണർന്നു പ്രവർത്തിക്കുന്നു.

എന്നാല്‍ കുങ്കുമം കൊണ്ട് പൊട്ട് തൊടുന്നവര്‍ ഇന്ന് കുറവാണ്. ഒട്ടിക്കുന്ന പൊട്ടുകളാണ് തൊടുന്നത്. ഇത് നല്ലതല്ലെന്നും പറയുന്നു. കുങ്കുമം, മഞ്ഞൾ, ചന്ദനം, ഭസ്മം ഇവയാണ് ശരീരത്തിനു ഉണർവും ഊർജ്ജവും കൈവരുന്നതിനു സഹായിക്കുക.

×