നിലവിളക്കില്‍ എത്ര തിരിയിടണം ? എപ്പോള്‍ തെളിയിക്കണം ? – നിലവിളക്ക് കൊളുത്തുമ്പോള്‍ അറിയണം ഇക്കാര്യങ്ങള്‍ …

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, February 15, 2019

ശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് ദിനവും വീടുകളില്‍ കൊളുത്തുന്നവരാണ് ഏറെയും. ഓട്, വെള്ളി, പിത്തള, സ്വര്‍ണ്ണം എന്നീ ലോഹങ്ങളിൽ നിർമ്മിച്ച നിലവിളക്കുകളാണ് ദിനവും കൊളുത്തേണ്ടത്.

അധികം അലങ്കാരങ്ങളോ കൊത്തുപണികളോ ഇല്ലാത്ത ഓട്ടുവിളക്കാണ് ഉത്തമം. പീഠത്തിനു മുകളിലോ തളികയിലോ വച്ച് വേണം ദീപം തെളിക്കാൻ. ദിനവും കഴുകി മിനുക്കിയ ശേഷം മാത്രമാവണം വിളക്കു കൊളുത്തേണ്ടത്.

കിഴക്കു ദിക്കിലേക്കും പടിഞ്ഞാറു ദിക്കിലേക്കും ഈരണ്ടു തിരികൾ കൂപ്പുകൈയുടെ രീതിയിൽ ഇട്ടു വിളക്കു കൊളുത്തണമെന്നാണ് പ്രമാണം. ഒറ്റതിരിയിട്ട ദീപം മഹാവ്യാധിയെ സൂചിപ്പിക്കുന്നു. രണ്ടു തിരിയിട്ട ദീപം ധനലാഭം സൂചിപ്പിക്കുന്നു.

മൂന്നു തിരികളും നാലു തിരികളുമിടുന്നത് ദാരിദ്ര്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം. അഞ്ച് തിരിയിട്ട ദീപം ദുരിതങ്ങളൊഴിഞ്ഞ് ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വിളക്കിലെ എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്തുന്നതും അശുഭമാണ്.

രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് വേണം തിരിതെളിയ്ക്കാൻ. ഇങ്ങനെ ചെയ്താൽ ദുഃഖങ്ങള്‍ ഇല്ലാതാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് തെളിയ്ക്കണം. ഇങ്ങനെ ചെയ്താൽ കടബാധ്യത തീരും.

സൂര്യോദയത്തിനും അസ്തമയത്തിനും അഞ്ചു മിനിറ്റ് മുൻപേ നിലവിളക്ക് തെളിക്കണം. എള്ളെണ്ണയാണ് വിളക്ക് തെളിയിക്കാന്‍ ഏറ്റവും ഉത്തമം.

×